സൌരവ് ഗാംഗുലി ക്ക് മുമ്പ് വന്ന ക്യാപ്റ്റൻ മാരെല്ലാം വെറും പഴങ്ങളായിരുന്നു . കപിൽ ദേവ് നല്ല ക്യാപ്റ്റൻ ആയിരുന്നെങ്കിൽ കൂടി നല്ല ഒരു ഇന്ത്യൻ ടീമിനെ വാര്ർത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല . അയാൾ ഒറ്റയാൾ പട്ടാളമായി അന്ന് ഒന്നുമല്ലായിരുന്ന ഇന്ത്യൻ ടീമിന് അന്നത്തെ കാലത്ത് ലോക ക്രിക്കറ്റ് ലെ മുടിചൂടാ മന്നൻ മാരായ വെസ്റ്റ് ഇന്ടിസിനെ ഫൈനലിൽ പൊരുതി തോൽപ്പിച്ച് ലോകകപ്പ് നേടിത്തന്നു.എന്നാൽ ഗാംഗുലി വന്നതോട് കൂടി ഇന്ത്യൻ ടീമിന്റെ മുഖം തന്നെ പാടെ മാറുകയായിരുന്നു. സച്ചിൻ ഔട്ട് ആയി കഴിഞ്ഞാല ഇന്ത്യ തോറ്റു എന്ന സ്ഥിരം വാക്യങ്ങലിൽ നിന്നും സച്ചിൻ ഇല്ലെങ്കിൽ വേറൊരു കളിക്കാരൻ എന്നാ നിലയിലേക്കഉള്ള ഇന്ത്യൻ ടീമിന്റെ മാറ്റം ഗാംഗുലി യുടെ കഴിവ് ഒന്ന് കൊണ്ട് മാത്രമായിരുന്നു . ഇര്ഫാൻ പത്താൻ ,യുവരാജ് സിംഗ്,പാര്തിവ് പട്ടേൽ ,മൊഹമ്മദ് കൈഫ്,ഹർഭജൻ സിംഗ്,വിരേന്ദ്ര സെവാഗ് ,രവീന്ദ്ര ജടെജ തുടങ്ങി പുതിയ ഇന്ത്യൻ ടീമിൻറെ ബാക്ക് ബോണ്‍ ആയ കളിക്കാരെ എല്ലാം ഗാംഗുലി പരിച്ചയപെടുതിയവർ ആയിരുന്നു. അക്ഷരാർത്ഥത്തിൽ ഇന്ത്യ ഒരു ടീം ആയി കളിക്കാൻ തുടങ്ങിയത് അതിനു ശേഷം മാത്രമായിരുന്നു. ഗാംഗുലി ക്യാപ്റ്റൻ ആയിരിക്കുമ്പോഴാണ് 112 റണ്‍സിനു 5 വിക്കറ്റ് പോയതുനു ശേഷം 326 എന്ന എത്തിപിടിക്കാൻ കഴിയാത്ത സ്കോര് ഇന്ഗ്ലാണ്ടിനെതിരെ ഇന്ത്യ ജയിച്ചു കാട്ടിയത്. അന്ന് ഷർട്ട് ഊറി തലക്ക് മുകളിൽ കറക്കിയാണ് ഗാംഗുലി വിജയം ആഖോഷിച്ചത് . എന്നിട്ടും ആത്മര്തത മാത്രം കൈമുതലായി കളി തുടങ്ങിയ അദ്ദേഹത്തിന് ലോകകപ്പ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാതെ പോയതിൽ ഏറെ ദുഖിക്കുന്നു .99.99 എന്ന ബാറ്റിങ്ങ് ശരാശരി യിൽ കളി അവസാനിപ്പിക്കേണ്ടി വന്ന സാക്ഷാൽ ഡോണ്‍ ബ്രാട്മനെ നമ്മൾ ഇന്നും നിരാശയോടെ ഓർക്കുനത് പോലെ ഗാംഗുലി ക്കും ലോകകപ്പ് എത്തിപിടിക്കാൻ കഴിയാതെ പോയതിൽ നമുക്ക് എന്നും നിരാശയോടെ അദ്ധേഹത്തെ സ്മരിക്കാം. ഒരു പക്ഷെ ഗാംഗുലി എന്നാ ക്യാപ്റ്റൻ ഇല്ലായിരുന്നെങ്കിൽ ഇന്ന് എല്ലാവരും വാനോളം പുകഴ്ത്തുന്ന മഹേന്ദ്ര സിംഗ് ധോണി ഇന്ന് വട്ട പൂജ്യം...
No comments:
Post a Comment